പമ്പയിലെ ബലിതർപ്പണം തടയില്ലെന്ന് വനം വകുപ്പ് മന്ത്രി

പത്തനംതിട്ട: പമ്പ ത്രിവേണിയിലെ ബലിതർപ്പണം തടയില്ലെന്ന് വനം വകുപ്പ് മന്ത്രി കെ രാജു. ആചാരപരമായ ഒരു കാര്യത്തിലും വനം വകുപ്പ് എതിർപ്പ് പറയില്ലന്നും. പമ്പയിൽ ബലിതർപ്പണ ചടങ്ങുകൾ മുൻ വർഷങ്ങളിലേത് പോലെ നടക്കുമെന്നും മന്ത്രി പത്തനംതിട്ടയിൽ പറഞ്ഞു.

ഈ വിഷയം ചർച്ച ചെയ്യാൻ അടുത്ത മാസം 4 ന് വനം ദേവസ്വം മന്ത്രിമാരുടെയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

പമ്പയിലെ ബലിയിടിൽ വനം വകുപ്പ് തടഞ്ഞ വാർത്ത ജനം ടിവി പുറത്തുവിട്ടതിനെ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ.

Close