ട്രംപും കിമ്മും നഴ്‌സറി കുട്ടികളെ പോലെയെന്ന് റഷ്യ

മോസ്‌കോ : ഉത്തര കൊറിയന്‍ ഏകാധിപധി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും തമ്മിലുളള വാക്‌പോര് നഴ്‌സറി കുട്ടികളുടെ വഴക്കുപോലെയാണെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്‌റോവ്. ഇരുനേതാക്കളും ശാന്തരാകണമെന്നും കാര്യങ്ങളെ വികാരപരമായി സമീപിക്കുകയല്ല വേണ്ടതെന്നും സെര്‍ജി ലവ്റോവ് പറഞ്ഞു.

കിം ജോങ് ഉന്നും ട്രംപും തമ്മിലുളള വാക്‌പോര് തുടരുന്നതിനിടെയാണ് സമാധാനത്തിന് ആഹ്വാനം ചെയ്ത് റഷ്യ രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനാല്‍ ഉത്തരകൊറിയ ചര്‍ച്ചകള്‍ക്ക് തയ്യാറാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു.

അതേസമയം തലയ്ക്കു സ്ഥിരതയില്ലാത്ത യുഎസ് വൃദ്ധന്‍ എന്ന്  ട്രംപിനെ വിശേഷിപ്പിച്ച കിം ജോങ് ഉന്‍ അമേരിക്ക പ്രതീക്ഷിക്കുന്നതില്‍ അപ്പുറം അനുഭവിക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ‘റോക്കറ്റ് മനുഷ്യന്‍’ എന്ന് കിം ജോങ് ഉന്നിനെ വിശേഷിപ്പിച്ച ട്രംപ് ഉത്തര കൊറിയ ഭീഷണി തുടര്‍ന്നാല്‍ പൂര്‍ണമായും നശിപ്പിക്കുമെന്ന് മറുപടി നല്‍കി.

Close