2022 ഓടെ ഏല്ലാ പാവപ്പെട്ടവര്‍ക്കും വീട് നല്‍കുമെന്ന് യുപി മുഖ്യമന്ത്രി

വാരണാസി : ഗ്രാമവികസനത്തിന്റെ ഭാഗമായി എല്ല നിര്‍ധന കുടുംബങ്ങള്‍ക്കും 2022 ഓടെ സ്വന്തമായി പാര്‍പ്പിടം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുക.

ഗ്രാമ പരിധിയില്‍ ഉളളവര്‍ക്ക് 1.20 ലക്ഷം രൂപയും നഗര പരിധിയില്‍ ഉളളവര്‍ക്ക് 2.50 ലക്ഷം രൂപയുമാണ് ഭവന നിര്‍മാണ പദ്ധതിയുടെ ഭാഗമായി നല്‍കുക. പ്രധാനമന്ത്രിയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പശു ആരോഗ്യ മേള എന്ന പരിപാടി ആരംഭിച്ചതെന്നും ഇത് കര്‍ഷകര്‍ക്ക് നല്ല ഗുണം ചെയ്യുമെന്നും ആദിത്യനാഥ് പറഞ്ഞു.

തന്റെ സ്വന്തം നിയോജക മണ്ഡലമായ വാരണാസിയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്ര മോദി സ്വച്ഛഭാരത് മിഷന്റെ ഭാഗമായി ഷഹന്‍ഷാപൂറില്‍ ശൗചാലയത്തിന് തറക്കലിട്ടിരുന്നു. കൂടാതെ പ്രധാനമന്ത്രി ആവാസ് യോജനയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി.

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ രാം നായിക്, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഗ്രാമ വികസനമന്ത്രി മഹേന്ദ്ര സിങ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Close