ഹൈദരാബാദ് സർവകലാശാലയിൽ മതേതര വിജയമെന്ന് എസ്‌എഫ്‌ഐ : കൂടെയുണ്ടായിരുന്നത് മുസ്ളിം ലീഗിന്റെ എംഎസ്എഫും ജമ അത്തെ ഇസ്ളാമിയുടെ എസ്ഐഒ യും

ഹൈദരാബാദ് : ഹൈദരാബാദ് സർവകലാശാലയിൽ എബിവിപിക്കെതിരെ വിജയിച്ചത് മതമൗലികവാദ സംഘടനകളും എസ്‌എഫ്‌ഐയും ചേർന്ന സഖ്യം . എസ്‌എഫ്‌ഐ , എം‌എസ്‌എഫ് , എസ്‌ഐ‌ഒ , എ‌എസ്‌എ , ഡിഎസ്‌യു, ടി‌എസ്‌എഫ് എന്നിവരുൾപ്പെടുന്ന മുന്നണിയാണ് വിജയിച്ചത് .

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷന്റെ പ്രവർത്തകനാണ് . ജനറൽ സെക്രട്ടറി എസ്‌എഫ്‌ഐക്കാരനും . വൈസ് പ്രസിഡന്റ് ട്രൈബൽ സ്റ്റുഡന്റ്സ് ഫോറത്തിന്റെ പ്രവർത്തകനാണ് . ജോയിന്റ് സെക്രട്ടറിയായി എം‌എസ്‌എഫുകാരൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കൾച്ചറസ് , സ്പോർട്സ് സെക്രട്ടറിമാരായി ഡിഎസ്‌യു അംഗങ്ങൾ ആണ് വിജയിച്ചത് .

എബിവിപിയ്ക്കും ഒബിസി ഫെഡറേഷനും എതിരെ അലയൻസ് ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന മുന്നണി രൂപീകരിച്ചു കൊണ്ടായിരുന്നു എസ്‌എഫ്‌ഐയും മറ്റ് സംഘടനകളും തെരഞ്ഞെടുപ്പിനെ നേരിട്ടത് . ഈ മുന്നണിയിലെ പ്രധാന സംഘടനകളായിരുന്നു എം എസ് എഫും , എസ് ഐ ഒ യും .

തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു ശേഷം ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെ എസ്‌എഫ്‌ഐക്കാർ മൗദൂദിക്കെതിരെ മുദ്രാവാക്യം വിളിച്ച് മുഖം രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിഹാസ്യമായി . മുന്നണിയിലുണ്ടായിരുന്ന എം‌എസ്‌എഫ് എസ്‌എഫ്‌ഐയുടെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്ത് രംഗത്തു വരുകയും ചെയ്തു.

അതേ സമയം ‌എ‌എസ്‌ജെക്കെതിരെ എബിവിപി സഖ്യം ഉജ്ജ്വല പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു . കുറഞ്ഞ വോട്ടുകൾക്കാണ് എബിവിപി സ്ഥാനാർത്ഥികൾ പരാജയപ്പെട്ടത് . കഴിഞ്ഞ വർഷവും എബിവിപിക്ക് സീറ്റുകൾ ലഭിച്ചിരുന്നില്ല .

Close