സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യും

ന്യൂയോര്‍ക്ക് : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ന് യുഎന്‍ പൊതുസഭയില്‍ സംസാരിക്കും. ഭീകരവാദം, കാലാവസ്ഥ വ്യതിയാനം, സുരക്ഷ സംഘടന പരിഷ്‌കരണം എന്നീ വിഷയങ്ങളാകും ഉയര്‍ത്തുക എന്നാണ് സൂചന.

തുടര്‍ച്ചയായി രണ്ടാം തവണയാണ് 65 കാരിയായ സുഷമ സ്വരാജ് യുഎന്‍ പൊതുസഭയെ സംബോധന ചെയ്തു സംസാരിക്കുന്നത്. ഞായറാഴ്ച്ച ന്യൂയോര്‍ക്കില്‍ എത്തിയ സുഷമ തന്റെ പ്രസംഗത്തിനുളള തയ്യാറെടുപ്പകളിലായിരുന്നു.

യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്ണുമായുളള കൂടിക്കാഴ്ച്ചയില്‍ വളര്‍ന്നു വരുന്ന ഭീകരവാദത്തിനേയും എച്ച് വണ്‍ ബി വിസയെയും കുറിച്ച് സുഷമ ചര്‍ച്ച ചെയ്തു.പുതിയ ഇന്ത്യയുടെ സ്വരമായിരിക്കും സുഷമയിലൂടെ ഇന്ന് യുഎന്നില്‍ ഉയരുക.

പാകിസ്ഥാന്‍ പ്രസിഡന്റ് ഷാഹിദ് ഖാന്‍ അബ്ബാസിക്കെതിരെ യുഎന്നില്‍ ഇന്ത്യ ആഞ്ഞടിച്ച സാഹചര്യത്തില്‍ സുഷമയുടെ ഇന്നത്തെ പ്രസംഗം നിര്‍ണായകമാകും.

Shares 866
Close