അപ്പോളോയില്‍ ജയലളിതയെ ഞങ്ങള്‍ കണ്ടിട്ടില്ല ; മാപ്പ് അപേക്ഷിച്ച് തമിഴ്‌നാട് മന്ത്രി

 ചെന്നൈ : 2016 ഒക്ടോബര്‍ ഒന്നിനു ശേഷം ശശികല ജയലളിതയെ കണ്ടിട്ടില്ലെന്ന ടിടി ദിനകരന്റെ വാദം പൊളിയുന്നു. ജയലളിതയുടെ ഉറ്റ തോഴിയായിരുന്ന ശശികലയ്ക്കു മാത്രമാണ് അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ കാണാന്‍ അനുവാദം ഉണ്ടായിരുന്നതെന്ന് തമിഴ്‌നാട് വനം വകുപ്പ് മന്ത്രി സി ശ്രീനിവാസന്‍.
അപ്പോളോ ആശുപത്രിയില്‍ സര്‍ക്കാരില്‍ നിന്നുളളവരും എഐഎഡിഎംകെയില്‍ നിന്നുളളവരും ജയലളിതയെ കണ്ടിരുന്നു എന്നു പറഞ്ഞത് കളളമായിരുന്നുവെന്ന് മന്ത്രി വെളിപ്പെടുത്തി.
പാര്‍ട്ടി രഹസ്യം പുറത്തു വരാതിരിക്കാനാണ് അന്ന് കളളം പറഞ്ഞതെന്നും എന്നാല്‍ ഇപ്പോള്‍ അതില്‍ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മധുരയില്‍ നടന്ന പൊതു പരിപാടിയിലാണ് ജനസമക്ഷം മാപ്പ് അപേക്ഷിച്ചു കൊണ്ട് മന്ത്രി രംഗത്തുവന്നത്.

Shares 132
Close