ജെദാഹ് : സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുളള അവകാശം നല്കി സൗദി അറേബിയ.രാജ്യത്തെ സമൂഹിക സാമ്പത്തിക പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് സൗദിയുടെ പുതിയ നീക്കം.
സൗദി രാജാവ് സല്‍മാല്‍ ഇത് ശരിവച്ചുകൊണ്ടുളള ഉത്തരവിറക്കി.ഇനി മുതല്‍ സ്ത്രീകള്‍ക്ക് സൗദിയില്‍ വാഹനമോടിക്കാമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.
ഒരു നിയമവും മതവും വിലക്കിനെ അനുകൂലിക്കുന്നില്ലാത്ത സാഹചര്യത്തില്‍ രാജ്യത്ത് ഒരു സാമൂഹിക പ്രശ്നമായി ഈ വിലക്ക് ഉയര്‍ന്നു വന്നിരുന്നു.കൂടാതെ വര്‍ഷങ്ങളായി ഈ പ്രശ്നം നിരന്തര ചര്‍ച്ചയ്ക്കും വാഗ്വാദത്തിനും ഇടയാക്കിയിയുന്നു.ഈ സഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി