ഗൂഗിളിന് ഇന്ന് 19-ാം പിറന്നാള്‍. പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്കായി വിസ്മയിപ്പിക്കുന്ന 19 വ്യത്യസ്ത ഗെയ്മുകളാണ് ഗൂഗിള്‍ ഒരുക്കിയിരിക്കുന്നത്. ലാറി പേജും സെര്‍ജി ബ്രിന്ന്നും ചേര്‍ന്ന് 1998 ല്‍ ആണ് ഗൂഗിളിള്‍ സ്ഥാപിച്ചത്.
ഗൂഗിള്‍ തന്റെ ഹോംപേജില്‍ സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിവസമായി നല്‍കിയിരിക്കുന്നത്. എന്നാല്‍ അത് കൃത്യം അല്ലെന്ന് ഗൂഗിള്‍ തന്നെ പറയുന്നു. 2006 മൂതല്‍ സെപ്തംബര്‍ 27 ആണ് ഗൂഗിള്‍ സ്ഥാപിതമായ ദിവസമായി ആഘോഷിക്കുന്നത്.
2003 ല്‍ സെപ്തംബര്‍ 8 നും 2004 ല്‍ സെപ്തംബര്‍ 7 നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. എന്നാല്‍ 2013 ല്‍ സെപ്തംബര്‍ 27 ആണ് കമ്പനി സ്ഥാപിതമായ ദിനമെന്ന് ഔദ്യോഗികമായി ഗൂഗിള്‍ പ്രഖ്യാപിച്ചു.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ലാറി പേജും സെര്‍ജി ബ്രിന്നും ഗൂഗിള്‍ കണ്ടു പിടിക്കുന്നത്. ഇന്ന് ലോകത്തിലെ മുന്ന്നിര കമ്പനികളില്‍ ഒന്നാണ് ഗൂഗിള്‍. ഫോര്‍ബ്സ് മാസികയുടെ കണക്കു പ്രകാരം ലോക സമ്പന്നന് മാരുടെ പട്ടികയില്‍ ലാറി പേജ് 12 മതും സെര്‍ജി ബ്രിന്‍ 13 മതുമാണ്.