ന്യൂഡൽഹി:യമെനില്‍ ഭീകരരുടെ പിടിയില്‍നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഡല്‍ഹിയിലെത്തി.ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം,ഫരീദാബാദ് രൂപതാ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര,വിദേശകാര്യ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.തന്റെ മോചനത്തിനായി പ്രയ്നിച്ച കേന്ദ്രസർക്കാരിന് അദ്ദേഹം നന്ദി അറിയിച്ചു.
10.45 ഓടെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി,വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും.ഉച്ചയോടെ വത്തിക്കാൻ എംബസി സന്ദർശിക്കും.സി.ബി.സി.ഐ. സെന്ററില്‍ വൈകിട്ട് നാലരയോടെ അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും.വൈകിട്ട് ആറരയ്ക്ക് ഗോള്‍ മാര്‍ക്കറ്റിനടുത്തുള്ള സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ പ്രാര്‍ഥനയില്‍ പങ്കെടുക്കും. ഐഎസ് ഭീകരരുടെ പിടിയിലായ ഫാദർ ടോം ഉഴുന്നാലിൽ ഈയടുത്താണ് മോചിതനായത് .