ന്യൂഡല്‍ഹി : ചന്ദ്രയാന്‍ 2 ദൗത്യത്തിനൊരുങ്ങി ഐഎസ്ആര്‍ഒ. 2018 മാര്‍ച്ചില്‍ ദൗത്യം പറന്നുയരുമെന്നാണ് റിപ്പോര്‍ട്ട്. ഐഎസ്ആര്‍ഒയുടെ രണ്ടാമത്തെ ആളില്ല ബഹിരാകാശ ദൗത്യമാണ് ഇത്.
സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നും ജിഎസ്എല്‍വി മാര്‍ക് 2 ല്‍ ആയിരിക്കും ചന്ദ്രയാന്‍ 2 ബഹിരാകാശത്ത് എത്തുക. ഇതുവരെ വിജയ ദൗത്യങ്ങള്‍ മാത്രം വഹിച്ച ജിഎസ്എല്‍വി മാര്‍ക് 2 ഈ ദൗത്യവും വിജയിപ്പിക്കുമെന്നാണ് ഐഎസ്ആര്‍ഒയുടെ പ്രതീക്ഷ.
3,250 കിലോ ഗ്രാമം ഭാരമുളള ചന്ദ്രയാന്‍ 2 സാങ്കേതികവിദ്യയില്‍ ചന്ദ്രയാന്‍ 1 നേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് ഐഎസ്ആര്‍ഒ പറയുന്നത്.ചന്ദ്രയാന്‍ 1 ന്റെ വിക്ഷേപണത്തിലൂടെ ചന്ദ്രനില്‍ ഇറങ്ങുന്ന ലോകത്തിലെ നാലാമത്തെ രാജ്യം എന്ന പദവി ഇന്ത്യക്ക് ലഭിച്ചരുന്നു.