ബോളിവുഡ് നടൻ ടോം ആൾട്ടർ അന്തരിച്ചു

മുംബൈ : ബോളിവുഡ് നടനും,സംവിധായകനുമായ ടോം ആൾട്ടർ (67) അന്തരിച്ചു. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം. അടുത്തിടെ അദ്ദേഹത്തിന് ചർമ്മത്തിൽ അർബുദം ബാധിച്ചതായി കണ്ടെത്തിയിരുന്നു.

1980,90 കാലഘട്ടങ്ങളിലെ മികച്ച സ്പോർട്സ് എഴുത്തുകാരനായിരുന്നു അദ്ദേഹം. ഇന്ത്യക്കു വേണ്ടി സച്ചിൻ കളിച്ചു തുടങ്ങും മുൻപ് തന്നെ ആദ്യമായി അദ്ദേഹത്തിന്റെ ടെലിവിഷന് അഭിമുഖം തയ്യാറാക്കിയത് ആള്‍ട്ടറായിരുന്നു. പ്രിയദർശൻ ചിത്രമായ കാലാപാനിയിലും, ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത അനുരാഗകരിക്കിൻ വെള്ളത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു.2008 ൽ പദ്മശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ആള്‍ട്ടര്‍ ജുനൂന്‍ സീരിയലിലെ അധോലോക നേതാവായ കേശവ് കല്‍സി എന്ന കഥാപാത്രമാണ് ആള്‍ട്ടറിന് ജനപ്രീതി നേടിക്കൊടുത്തത്. ഭാരത് ഏക് ഖോജ്, ശക്തിമാന്‍, ജുഗല്‍ബന്തി എന്നീ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.

മൗലാന ആസാദ്, മിര്‍സ ഗാലിബ്, ടാഗോര്‍, ഐന്‍സ്റ്റീന്‍, മഹാത്മാഗാന്ധി എന്നീ വേഷങ്ങളിൽ നാടക മേഖലയിലും തിളങ്ങി. സത്യജിത് റേയുടെ ശത് രഞ്ച് കേ കിലാഡി, ശ്യാം ബെനഗലിന്റെ ജുനൂന്‍, മനോജ് കുമാറിന്റെ ക്രാന്തി, രാജ് കപൂറിന്റെ രാം തേരി ഗംഗ എന്നിവയാണ് പ്രധാനചിത്രങ്ങൾ.റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി, വണ്‍ നൈറ്റ് വിത്ത് കിങ് തുടങ്ങിയ ഇംഗ്ലീഷ് ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ചു

Close