ന്യൂഡല്‍ഹി : കുവൈറ്റില്‍ 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു.വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 പേരുടെ ശിക്ഷയാണ് ജീവപര്യന്തം ആയി ഇളവു ചെയ്തത്.
കൂടാതെ മറ്റു കുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്ന 119 പേരുടെ ശിക്ഷ കൂടി ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്.ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.
ഇതോടെ മലയാളികള്‍ ഉള്‍പ്പടെയുളള 119 തടവുകാര്‍ മോചിതരാകും.ജയിലില്‍ നിന്ന് മോചിതരാകുന്നവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും സുഷമ സ്വരാജ് പറഞ്ഞു.
ഷാര്‍ജ ജയിലുളള 145 ഇന്ത്യക്കാരെ വിട്ടയക്കാനുളള ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താല്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിയുടെ പ്രഖ്യാപനത്തിനു പിന്നാലെയാണ് കുവൈറ്റിന്റെ ഉത്തരവ്.