ബിഎംഡബ്ല്യു മിനി ജെസിഡബ്ല്യു ഇന്ത്യയിലെത്തി

ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ലിയുവിന്റെ ഏറ്റവും പുതിയ മോഡല്‍ മിനി ജെസിഡബ്ലിയു ഇന്ത്യന്‍ വിപണിയില്‍ എത്തി. മിനി ജെസിഡബ്ല്യു പ്രോ എഡിഷനാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിലെത്തയിരിക്കുന്നത്.

43.9 ലക്ഷം രൂപയാണ് കാറിന്റെ എക്സ്ഷോറൂം വില. ഇരുപത് എണ്ണം മാത്രമാണ് നിലവില്‍ വിപണിയില്‍ ഉളളത്. ആമസോണ്‍ ഇന്ത്യയിലൂടെ മാത്രമാണ് കാര്‍ ബുക്ക് ചെയ്യാനാവുക.

ജോണ്‍ കോപ്പര്‍ റ്റ്യൂണിങ്ങ് കിറ്റും ഘടകഭാഗങ്ങളുമാണ് മിനി ജെസിഡബ്ല്യുവിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും ഇത് നവ്യമായ യാത്ര അനുഭമായിരിക്കും നല്‍കുന്നതെന്ന് കമ്പനി പറഞ്ഞു.

 

Shares 291
Close