ജമ്മു: ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാകിസ്ഥാന്റെ ആക്രമണം. ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിലെ ഗ്രാമങ്ങള്‍ക്കും സൈനിക പോസ്റ്റുകള്‍ക്കും നേരെയാണ് ആക്രമണം ഉണ്ടായത്. പാക് സൈന്യം നടത്തിയ വെടിവെപ്പിലും ഷെല്ലാക്രമണത്തിലും രണ്ട് പേര് മരിച്ചു. അഞ്ച് ഗ്രാമീണര്‍ക്ക് പരിക്കേറ്റു.
മൂന്നു മണിക്കൂര്‍ നീണ്ട വെടിവെപ്പില്‍ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. രാവിലെ 6:50 ഓടെയാണ് പാക് സൈന്യം ആക്രമണം തുടങ്ങിയത്.
പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 15 ന് ഒരു ബി.എസ്.എഫ് ജവാന് വീരമൃത്യു വരിച്ചിരുന്നു.സെപ്തംബര്‍ 24 ന് രണ്ട് സൈനികര്‍ക്ക് പാക് വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.