മുംബൈ: മലയാളി താരം ബേസിൽ തമ്പി വീണ്ടും ഇന്ത്യൻ എ ടീമിൽ. ന്യൂസിലന്റിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ബേസിലിനെ ഉൾപ്പെടുത്തിയത്. അഞ്ച് മത്സരങ്ങൾ അടങ്ങിയതാണ് പരമ്പര.
ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ടീമിനെ ശ്രേയസ് അയ്യരും അവസാന രണ്ട് മത്സരങ്ങളിൽ ഋഷഭ് പന്തും ടീമിനെ നയിക്കും. ന്യൂസിലന്റിനെതിരായ സന്നാഹ മത്സരത്തിനുള്ള ബോർഡ് ബ്രസിഡന്റ്സ് ഇലവനേയും പ്രഖ്യാപിച്ചു.
എന്നാൽ രണ്ട് ടീമിലും മലയാളി താരം സഞ്ജു വി സാംസണ് ഇടംപിടിക്കാനായില്ല.