കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോളിന് നാളെ കിക്കോഫ്. ആദ്യ ദിവസം നാല് മത്സരങ്ങളാണുള്ളത്. നാളെ വൈകിട്ട് അഞ്ചിന് കൊളംബിയ -ഘാനയേയും ന്യൂസിലൻഡ് തുർക്കിയേയും നേരിടും.
രാത്രി എട്ടിന് ആതിഥേയരായ ഇന്ത്യ അമേരിക്കയെ നേരിടും. ഡൽഹിയിലും മുംബൈയിലുമാണ് മത്സരങ്ങൾ നടക്കുക. മറ്റന്നാൾ മുതലാണ് കൊച്ചിയിലെ മത്സരങ്ങൾ.