അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കെതിരെ അമേരിക്കക്ക് 3 ഗോളിന്റെ വിജയം

 

ന്യൂഡൽഹി:അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കെതിരെ അമേരിക്കക്ക് മൂന്ന് ഗോളിന്റെ വിജയം.മത്സരത്തിന്റെ മുപ്പതാം മിനിട്ടിൽ ജോഷ് സർജന്റാണ് പെനൽറ്റിയിലൂടെ ഇന്ത്യൻ ടീമിനെ ആദ്യം പ്രതിരോധത്തിലാക്കിയത്.ജിതേന്ദ്ര സിങ്ങിന്റെ ഫൗളിലാണ് റഫറി പെനൽറ്റി അനുവദിച്ചത്.

അൻപത്തിയൊന്നാം മിനിട്ടിൽ മിനിറ്റിൽ ഡർക്കിൻ ലീഡ് ഇരട്ടിയാക്കി. എൺപത്തിയൊന്നാം മിനിട്ടിൽ കാർലെട്ടൺ പട്ടിക തികയ്‌ക്കുകയും ചെയ്തു

ആദ്യപകുതിയിലും രണ്ടാം പകുതിയിലും യുഎസ്എയാണ് മത്സരത്തിൽ മേധാവിത്തം പുലർത്തിയത്.അമേരിക്കൻ ഗോളിയെ പ്രതിരോധിക്കുന്ന മുന്നേറ്റമൊന്നും ഇന്ത്യൻ ഭാഗത്തുനിന്നുമുണ്ടായില്ലെങ്കിലും ഇന്ത്യൻ ടീമിന്റെ  സംബന്ധിച്ചിടത്തോളം  മികച്ച പ്രകടനമാണ് അണ്ടർ 17 ലോകകപ്പിന്റെ ആദ്യദിനത്തിൽ കണ്ടത്.

Shares 149
Close