മലയാളത്തിൽ ‘ക്വീൻ‘ ആകാൻ മഞ്ജിമ മോഹൻ

കൊച്ചി : ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം നടത്തിയ ഹിന്ദി ചിത്രം ക്വീൻ മലയാളത്തിലേക്ക്.കങ്കണാ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്ക്കാരം നേടിക്കൊടുത്ത ചിത്രം മലയാളത്തിലെത്തുമ്പോൾ മഞ്ജിമ മോഹനാണ് പ്രധാന വേഷത്തിലെത്തുന്നത്.
2014 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണമായിരുന്നു നേടിയത്.സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാളത്തിൽ നീലകാന്തയാണ് സംവിധാനം ചെയ്യുന്നത്.ഒട്ടേറെ നർമ്മ മുഹൂർത്തങ്ങളുള്ള ചിത്രത്തിൽ തെന്നിന്ത്യന്‍ നായിക അമല പോളാണ് നായികയാകുന്നതെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് മഞ്ജിമയെ തിരഞ്ഞെടുക്കുകയായിരുന്നു.
ലിസ ഹെയ്ഡന്‍, രാജ് കുമാര്‍ റാവു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ താരനിര്‍ണ്ണയം നടക്കുകയാണ്.ക്യാമറമാന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമയുടെ രണ്ടാമത്തെ മലയാളചിത്രമാണിത്.നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫിയായിരുന്നു മഞ്ജിമയുടെ ആദ്യ ചിത്രം.
തമിഴ്,തെലുങ്ക്,കന്നഡ ഭാഷകളിലേക്കും ചിത്രം റിമേക്ക് ചെയ്യുന്നുണ്ട്.തെലുങ്കിലും നീലകാന്ത തന്നെയായിരിക്കും ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുക.തമിഴ്,കന്നഡ പതിപ്പുകൾ രമേശ് അരവിന്ദ് സംവിധാനം ചെയ്യും.

Close