കൊച്ചി : അടുത്ത മത്സരം മുതല്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തുന്ന കാണികള്‍ക്ക് സൗജന്യമായി കുടിവെളളം ലഭിക്കും.ഇന്നലെ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ കൊച്ചി സ്റ്റേഡിയത്തില്‍ എത്തിയ ആരാധകര്‍ക്ക് കുടിവെളളം പോലും ലഭ്യമാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ സംഘാടകര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് അടുത്ത കളി മുതല്‍ കുടിവെളളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയത്.
ഇതോടെ സ്റ്റേഡിയത്തിലെ കുടിവെളള വിതരണവും ഭക്ഷണ വിതരണവും സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുത്തു.മാത്രമല്ല വീഴ്ച്ചകള്‍ പരിഹരിക്കുമെന്ന് ലോകകപ്പ് നോഡല്‍ ഓഫീസര്‍ എ പി എം മുഹമ്മദ് ഹനീഷ് ഉറപ്പു നല്കി.
ഇന്നലെ അണ്ടര്‍ 17 ലോകകപ്പിന്റെ കളികാണാന്‍ എത്തിയ കാണികളാണ് കുടിവെളളം പോലും കിട്ടാതെ വലഞ്ഞത്.സ്റ്റേഡിയത്തിന്റെ അകത്ത് വെളളത്തിനും ഭക്ഷണത്തിനുമായി സ്റ്റാള്‍ ഉണ്ടായിരുന്നെങ്കിലും കാണികള്‍ക്ക് ആവശ്യമായ അളവില്‍ ഇവ ലഭിച്ചില്ല.പുറത്ത് 20 രൂപയ്ക്ക് ലഭിക്കുന്ന കുടിവെളളത്തിന് 50 രൂപയാണ് സ്റ്റേഡിയത്തില്‍ ഈടാക്കിയത്.കുടി വെളളം തീരാറായതോടെ 500 രൂപ വരെ ചോദിച്ചതായും കാണികള്‍ പറയുന്നു.
വെളളം ലഭിക്കാതായതോടെ ആളുകള്‍ പ്രതിഷേധിക്കുകയും സ്റ്റാളുകള്‍ തല്ലിതകര്‍ക്കുകയും ചെയ്തു.