മക്കാവുവിനെ തോൽപ്പിച്ചു : ഇന്ത്യ ഏഷ്യാ കപ്പ് കളിക്കും

ബംഗളൂരു :  എഎഫ്സി ഏഷ്യൻ കപ്പ് ഫുട്‍ബോളിന് ഇന്ത്യ യോഗ്യത നേടി. നിർണായക മത്സരത്തിൽ മക്കാവുവിനെ ഒന്നിനെതിരെ നാലു ഗോളിനാണ് ഇന്ത്യ തകർത്തത്.റൗളിൻ ബോർജസ്,നായകൻ സുനിൽ ഛേത്രി,ജെജെ ലാൽപെഖുല എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്.2019ലെ ഏഷ്യൻ കപ്പ് ഫുട്‍ബോളിനാണ് ഇന്ത്യ യോഗ്യത നേടിയത്.നാലാം തവണയാണ് ഇന്ത്യൻ ടീം ഏഷ്യൻ കപ്പ് ഫുട്‍ബോളിൽ പന്ത് തട്ടാനിറങ്ങുന്നത്.

Close