ആണവായുധ നിർമ്മാണം നിർത്തില്ല ഉത്തരകൊറിയ ; യുദ്ധത്തിനു തയ്യാറെടുക്കുന്നത് യു എസ്

മോസ്കോ : ഭീഷണികൾ വിലപ്പോവില്ലെന്നും,ആണവായുധനിർമ്മാണം നിർത്തില്ലെന്നും ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി റി യോങ് ഹോ.

യുദ്ധത്തിനായി തയ്യാറെടുക്കുന്നത് യു എസാണ്.കലഹപ്രിയവും,ബുദ്ധിഭ്രമവുമുള്ള ട്രമ്പ് യു എന്നിൽ നടത്തിയ പ്രസ്താവനകൾ യുദ്ധത്തിനുള്ള പോർവിളിയാണ്.

ഉത്തരകൊറിയയിൽ സമാധാനവും,സുരക്ഷിതത്വം ഉറപ്പുവരുത്താൻ ആണവായുധങ്ങൾ അനിവാര്യമാണ്.തങ്ങളുടേ വികസനവും,നിലനിൽപ്പും ആണവായുധങ്ങളെ ആശ്രയിച്ചാണ്.യു എസിനൊപ്പം എത്തുക എന്ന ലക്ഷ്യത്തോട് തങ്ങൾ അടുത്തുകൊണ്ടിരിക്കുകയാണ്.

ചർച്ചക്ക് തങ്ങൾ തയ്യാറല്ലെന്നും, യുദ്ധത്തിൽ കൂടി മാത്രമേ തങ്ങൾക്ക് എന്തെങ്കിലും തീരുമാനത്തിൽ എത്തിച്ചേരാൻ സാധിക്കൂവെന്നും റി യോങ് ഹോ റഷ്യൻ വാർത്താ ഏജൻസി ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Close