ജിയോ റീചാർജ്ജ് ചെയ്തോളൂ ; മുഴുവൻ തുകയും തിരികെ തരും

മുംബെ : ഉപഭോക്താക്കളെ ഞെട്ടിക്കാൻ വീണ്ടും ജിയോ.മൊബൈൽ റീചാർജ്ജിനു 100 ശതമാനം കാഷ്ബാക്കാണ് പുതിയ ഓഫർ.

ധന്‍ ധനാ ധന്‍ ഓഫര്‍ പ്രകാരം 399 രൂപക്ക് റീച്ചാര്‍ജ് ചെയ്യുമ്പോൾ അത്രയും തുകയുടെ വൗച്ചറുകളാണ് തിരിച്ചുനല്‍കുക. ഇങ്ങനെ ലഭിക്കുന്ന 50 രൂപയുടെ എട്ട് വൗച്ചറുകൾ ഓരോതവണ റീച്ചാര്‍ജ് ചെയ്യുമ്പോഴും ഉപയോഗിക്കാം.

ദീപാവലിയോടനുബന്ധിച്ച് പ്രഖ്യാപിച്ച ഓഫറിന്റെ കാലാവധി ഒക്ടോബർ 18 നു അവസാനിക്കും.

50 രൂപയുടെ എട്ട് വൗച്ചറുകള്‍ പ്രകാരം 400 രൂപയാണ് കാഷ്ബാക്കായി ലഭിക്കുക. നവംബര്‍ 15നുശേഷം നടത്തുന്ന 309 രൂപയോ അതിനുമുകളിലോ ഉള്ള റീച്ചാര്‍ജുകള്‍ക്ക് ഓരോ വൗച്ചറുകളും ഉപയോഗിക്കാം.

മൈ ജിയോ ആപ്പ്, ജിയോഡോട്ട്‌കോം, ജിയോ സ്‌റ്റോറുകള്‍, മറ്റ് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകള്‍ എന്നിവ വഴി റീച്ചാര്‍ജ് ചെയ്യുന്നവർക്കും ഈ ഓഫർ ലഭിക്കും.

 

Close