കോഴിക്കോട് : ടി പി വധക്കേസിൽ കോൺഗ്രസ് ഒത്തുകളിച്ചെന്ന വി ടി ബൽറാമിന്റെ വെളിപ്പെടുത്തൽ അന്വേഷിക്കണമെന്ന് ടി പി ചന്ദ്രശേഖരന്റെ ഭാര്യയും,ആർ എം പി നേതാവുമായ കെ കെ രമ.ആര്‍ക്ക് വേണ്ടിയാണ് ഒത്തുകളിച്ചതെന്ന് ബല്‍റാം വെളിപ്പെടുത്തണം. ഒറ്റുകൊടുത്തവര്‍ ഒരിക്കൽ കണക്ക് പറയേണ്ടിവരുമെന്നും രമ പറഞ്ഞു.
ടി.പി ചന്ദ്രശേഖരന് കൊലപാതകത്തിന്റെ പുറകിലെ ഗൂഢാലോചന കേസ് നേരാംവണ്ണം അന്വേഷിച്ച് മുന്നോട്ടുകൊണ്ടുപോകാതെ ഇടക്കുവെച്ച് മുടക്കിയതിനു കോൺഗ്രസ്സിനു ലഭിച്ച പ്രതിഫലമായി സോളാർ കേസിനെ കണക്കാക്കിയാൽ മതിയെന്നായിരുന്നു വിടി ബൽരാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.