ആരുഷി കൊലക്കേസ്: മാതാപിതാക്കളെ കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി :ആരുഷി കൊലക്കേസില്‍ കുട്ടിയുടെ മാതാപിതാക്കളെ കോടതി വെറുതെ വിട്ടു.അലഹബാദ് ഹൈക്കോടതിയാണ് രാജേഷ് തല്‍വാര്‍ നൂറുപ് തല്‍വാര്‍ ദമ്പതികളെ വെറുതെ വിട്ടത്.

ആരുഷിയുടെ കൊലപാതകത്തില്‍ കുറ്റകാരെന്നു കണ്ട് ജീവപര്യന്തം നടവാണ് അഡീഷനല്‍ സെഷന്‍സ് കോടതി ഇവര്‍ക്ക് വിധിച്ചിരുന്നത്.എന്നാല്‍ തല്‍വാര്‍ ദമ്പതികള്‍ക്കെതിരായ തെളിവുകള്‍ അപര്യാപ്തമാണെന്ന് ഹൈക്കോടതി വിലയിരുത്തി.വെറും സംശയത്തിന്റെ പേരില്‍ ശിക്ഷിക്കാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.കീഴ്‌ക്കോടതി വിധിക്കെതിരെ തല്‍വാര്‍ ദമ്പതികള്‍ നല്‍കിയ ഹര്‍ജ്ജിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി.

2008 മെയ് 16 നാണ് ആരുഷിയെ നോയിഡ സെക്ടര്‍ 25 ലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.ടെറസില്‍ നിന്നാണ് ആരുഷിയുടെ മരണത്തിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം കണ്ടെത്തുന്നത്.ആദ്യം കേസ് അന്വേഷിച്ചത് യുപി പോലീസ് ആണ്.എന്നാല്‍ പോലീസിനെതിരെ ആക്ഷേപം ഉയര്‍ന്നതോടെ കേസ് സിബിഐ ഏറ്റെടുത്തു.

കേസ് അന്വേഷിച്ച സിബിഐയുടെ ആദ്യ സംഘം രാജേഷിന്റേയും നൂറുപിന്റേയും ക്ലിനിക്കിലെ കംപൗണ്ടര്‍ കൃഷ്ണയെയും രണ്ടു സുഹൃത്തുക്കളെയും പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു.

കേസ് അന്വേിഷിച്ച സിബിഐയുടെ രണ്ടാം സംഘമാണ് കേസില്‍ രാജേഷിന്റേയും നൂറുപിന്റേയും പങ്കുണ്ടെന്ന് കണ്ടെത്തിയത്.എന്നാല്‍ തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുക ആണെന്ന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും റിപ്പോര്‍ട്ട് തളളി മജിസ്ട്രേറ്റ് കോടതി മാതാപിതാക്കളെ പ്രതിചേര്‍ക്കുകയായിരുന്നു.

Close