ഹര്‍ത്താലിനെതിരെ ഹൈക്കോടതി : രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണം

കൊച്ചി: ഈ മാസം 16 ന് സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി.എന്തിനാണ് ഹര്‍ത്താല്‍ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.ഹര്‍ത്താലിനെതിരെ കോട്ടയം സ്വദേശി സോജന്‍ സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജ്ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

ഹര്‍ത്താലുകളെ ജനങ്ങള്‍ ഭയക്കുന്നു.സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നു കോടതി നിര്‍ദ്ദേശിച്ചു. മാദ്ധ്യമങ്ങളിലൂടെ ഉത്തരവ് പരസ്യപ്പെടുത്തണമെന്നും കോടതി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെയാണ് യുഡിഎഫ് 16 ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Close