ഹിമാചല്‍ പ്രദേശ്  നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അചല്‍ കുമാര്‍ ജ്യോതിയാണ് തീയതി പ്രഖ്യാപിച്ചത്.
ഹിമാചല്‍പ്രദേശ് തിരഞ്ഞെടുപ്പ് 2017 നവംബര്‍ 8 ന് നടക്കും.ഹിമാചലിലെ വോട്ടെണ്ണല്‍ ഡിസംബര്‍ 18 ന് ഉണ്ടാകും.അതേസമയം ഗുജറാത്ത് നിയമസഭാതിരഞ്ഞെടുപ്പ് 2017 ഡിസംബര്‍ 18 ന് മുന്നേ നടക്കും.
തീയതി പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ വിവിധ പാര്‍ട്ടികള്‍ ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും പ്രചാരണം ആരംഭിച്ചു കഴിഞ്ഞു.ഹിമാചലില്‍ കോണ്‍ഗ്രസും ഗുജറാത്തില്‍ ബിജെപിയുമാണ് നിലവില്‍ ഭരിക്കുന്നത്.ഹിമാചലില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി നിലവിലെ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിനെയാണ് നിര്‍ത്തുന്നത്.ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

Shares 564
Close