മാദ്ധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ട്രം‌പ്

വാഷിങ്ടണ്‍:തനിക്കെതിരായി തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാദ്ധ്യമങ്ങളുടെ ലൈസന്‍സ് റദ്ദാക്കാനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

എന്‍ബിസി ന്യൂസ് അടക്കമുളള അമേരിക്കന്‍ മാദ്ധ്യമങ്ങളുടെ ലൈസന്‍സാണ് ട്രംപ് റദ്ദാക്കാന്‍ ഒരുങ്ങുന്നത്.അമേരിക്കയുടെ ആണവ പദ്ധതികളെ കുറിച്ച് മാദ്ധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

എന്‍ബിസി അടക്കമുളള മാദ്ധ്യമങ്ങള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നു .ഇവരുടെ ലൈസന്‍സ് സംബന്ധിച്ച് പുനപരിശോധന നടത്തേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞത്.ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

അമേരിക്ക ആണവ പദ്ധതികള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു എന്നാണ് അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

Shares 245
Close