കശ്മീരില്‍ ഭീകരര്‍ ബാങ്ക് കൊളളയടിച്ചു

ശ്രീനഗര്‍:ജമ്മുകശ്മീരില്‍ ഭീകരര്‍ ബാങ്ക് കൊളളയടിച്ചു.അനന്ദ്‌നാഗ് ജില്ലയിലാണ് സംഭവം.അഞ്ച് ലക്ഷം രൂപയാണ് ഇവിടെ നിന്നും ഭീകരര്‍ അപഹരിച്ചത്.

ആയുധധാരികളായ ഭീകരര്‍ ബാങ്കിലേക്ക് ഇരച്ചു കയറിയതിന് ശേഷം ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു.

അതേസമയം പുല്‍വാമ മെയിന്‍ ചൗക്കിലുളള ബ്യൂട്ടി പാര്‍ലറില്‍ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞു.ഒരു പെണ്‍കുട്ടിക്ക് പരിക്കുണ്ട്.

 

Close