റിയല്‍എസ്റ്റേറ്റ് ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്ന കാര്യം പരിഗണിക്കും: അരുണ്‍ ജെറ്റ്ലി

വാഷിങ്ടന്‍: റിയല്‍എസ്റ്റേറ്റും ചരക്കുസേവന നികുതിയില്‍ കൊണ്ടു വരുന്നകാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെറ്റ്ലി.യുഎസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിക്കവേയാണ് ജെറ്റ്ലി ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയില്‍ ഏറ്റവുമധികം തട്ടിപ്പ് നടക്കുന്ന മേഖലയാണ് റിയല്‍എസ്റ്റേറ്റ്.പക്ഷെ ഇപ്പോഴും ഇത് ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്നിട്ടില്ല.ഇത് ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളും രംഗത്തുവന്നിരുന്നു.റിയല്‍ എസ്റ്റേറ്റ് മേഖല ജിഎസ്ടി പിരിധിയില്‍ വരണമെന്നാണ് വ്യക്തിപരമായി തന്റേയും അഭിപ്രായമെന്നും ജെറ്റ്ലി പറഞ്ഞു.

അടുത്ത ജിഎസ്ടി കൗണ്‍സില്‍ മീറ്റിങ്ങില്‍ ഇതിനെക്കുറിച്ച ചര്‍ച്ച നടത്തും.അടുത്ത മാസം 9 ന് ഗുവാഹത്തിയിലാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്.ഈ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് രണ്ട് അഭിപ്രായങ്ങള്‍ ഉണ്ട് .അതുകൊണ്ടുതന്നെ ചര്‍ച്ചയിലൂടെ മാത്രമേ ഇതില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന യുഎസ് പര്യടനത്തിന് എത്തിയ അരുണ്‍ ജെറ്റ്ലി ഐഎംഎഫും ലോകബാങ്കും സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കും.

Close