ധാക്ക : ഏഷ്യാ കപ്പ് ഹോക്കിയിൽ ഇന്ത്യക്ക് തകർപ്പൻ വിജയം . പാകിസ്ഥാനെ 3-1 നാണ് തകർത്തത് . ചിങ്ക്ലേൻസാൻ കുംഗ്ജമാണ് ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത് . പിന്നീട് രമൺ ദീപും ഹർമൻ പ്രീതും ലീഡ് ഉയർത്തി .
പാകിസ്ഥാന് വേണ്ടി അലി ഷാനാണ് ഗോൾ നേടിയത് . 48 -)0 മിനുട്ടിലായിരുന്നു ഷാനിന്റെ ഗോൾ . കളിയിലെ എല്ലാ മേഖലകളിലും ഇന്ത്യ ശക്തമായ മേധാവിത്വമാണ് പുലർത്തിയത് .