തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ സ്പെൻസർ ജംഗ്ഷനിലുള്ള ഇന്ത്യൻ കോഫീ ഹൗസ് ഭക്ഷ്യ സുരക്ഷാ വിഭാഗം അടച്ചുപൂട്ടി. ഭക്ഷണം പാകം ചെയ്യുന്നത് വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
കോഫി ഹൗസിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കോഫീ ഹൗസിൽ പരിശോധന നടത്തിയത്.