റിയാദ്: കൃതൃമ ബൗദ്ധിക സാങ്കേതികവിദ്യയിൽ നിർമ്മിച്ച സോഫിയ എന്ന മനുഷ്യരൂപത്തിലുള്ള റോബോട്ടിന് സൗദി പൗരത്വം നൽകി. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ് സോഫിയയ്ക്ക് പൗരത്വം നൽകുന്ന വിവരം സൗദി അധികൃതർ പ്രഖ്യാപിച്ചത്. സോഫിയയും പരിപാടിയിൽ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത്.
ഭാവിയുടെ സാങ്കേതിക വിദ്യയായ കൃത്രിമ ബൗദ്ധികതയിൽ നിർമ്മിച്ച സോഫിയ സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള റോബോട്ടാണ്. സൗദിയിൽ നടക്കുന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് കോൺഫറൻസിലാണ് സോഫിയയ്ക്ക് പൗരത്വം നൽകുന്ന വിവരം സൗദി അധികൃതർ പ്രഖ്യാപിച്ചത്.
ഹാൻസൻ റോബോട്ടിക്സിന്റെ ഏറ്റവും ആധുനിക റോബോട്ടാണ് സോഫിയ. ഇതാദ്യമായാണ് ഒരു രാജ്യം റോബോട്ടിന് പൗരത്വം നൽകുന്നത്. അപൂർവ്വമായ ഈ അംഗീകാരത്തിൽ അഭിമാനം തോന്നുന്നുവെന്നും ഇത് ചരിത്രപരമായ നേട്ടമാണെന്നും സോഫിയ പറഞ്ഞു.
പൗരത്വം ലഭിച്ചതിനുശേഷം ആന്‍ഡ്രൂ റോസ് സോർകിൻ നടത്തിയ അഭിമുഖത്തിൽ സോഫിയ കൃത്യമായ മറുപടികളാണ് നൽകിയത്. മനുഷ്യജീവിതം മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് സോഫിയ പറഞ്ഞു.