ന്യൂഡല്‍ഹി:സര്‍ദാര്‍ വല്ലാഭായി പട്ടേലിന്റെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന ഐക്യത്തിനായുളള ഒാട്ടം എന്ന കൂട്ടയോട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്തു.മേജര്‍ ധ്യാന്‍ ചന്ദ് ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പിറന്നാള്‍ രാജ്യ വ്യാപകമായി ദേശിയ ഐക്യ ദിനമായാണ് ആചരിക്കുന്നത്.
സര്‍ദാര്‍ വല്ലഭായി പട്ടേലിനെ അദ്ദേഹത്തിന്റെ ജന്മദിനത്തില് രാജ്യം ആദരിക്കുന്നു എന്നും അദ്ദേഹം രാജ്യത്തിനായി നല്കിയ സംഭാവനകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു.സര്‍ദാര്‍ വല്ലഭായി പട്ടേലിന് പുഷ്പ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ദാര്‍ വല്ലഭായി പട്ടേലിനെ ചരിത്രത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം നടത്തിയ മന് കിബാത്തിലും പ്രധാന മന്ത്രി സര്‍ദാര്‍ വല്ലഭായി പട്ടേലിന് ആദരവ് സമര്‍പ്പിച്ചിരുന്നു.
രാഷ്ട്രപതി രാം നാഥ് കോവിന്ദ്,ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡു,ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.