കോട്ടയം: സർദാർ വല്ലഭായി പട്ടേലിനെ മറന്നുകൊണ്ടുള്ള പോക്ക് രാജ്യദ്രോഹമാണെന്ന് പി സി ജോർജ് എംഎൽഎ. ഐക്യകേരളം ഉണ്ടായതിന്റെ പേരിൽ അഭിമാനംകൊള്ളുന്ന മാന്യൻമാർക്ക് ഭാരതം ഈ നിലയിലായതിൽ അഭിമാനംകൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയത്ത് നടന്ന റൺ ഫോർ യൂണിറ്റി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി സി ജോർജ്.
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സർദാർ വല്ലഭായി പട്ടേൽ വന്നിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കപ്പെടില്ലായിരുന്നുവെന്നും പി സി ജോർജ് പറഞ്ഞു.
യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടി ഏറ്റെടുക്കേണ്ടിയിരുന്ന ദൗത്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.