ന്യൂഡൽഹി : ഇന്ത്യൻ നാവികസേനയ്ക്ക് 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ വാങ്ങാൻ തീരുമാനം.ഇതിനായി 21,738 കോടി രൂപ കേന്ദ്ര പ്രതിരോധമന്ത്രാലയം അനുവദിച്ചു.
ഇന്ത്യൻ നാവികസേനയുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.
വിദേശ ഹെലികോപ്റ്റർ നിർമ്മാതാക്കളിൽ നിന്നും,ഇന്ത്യയിലെ തന്നെ പ്രതിരോധ ഉപകരണ നിർമ്മാതാക്കളിൽ നിന്നും ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ആവശ്യപ്പെടും.
തന്ത്രപ്രധാന പങ്കാളിത്ത മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.