തിരുവനന്തപുരം : ആർ സി സി യിൽ നിന്നും രക്തം സ്വീകരിച്ച് കുട്ടിക്ക് എച്ച് ഐ വി ബാധയില്ലെന്ന് പരിശോധന ഫലം.
ചെന്നൈയിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഡൽഹിയിലെ ലാബിലെ പരിശോധനയുടെ ഫലം കൂടി ലഭിച്ചെങ്കിൽ മാത്രമേ പൂർണ്ണമായി സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് ആർസിസി അധികൃതർ പറഞ്ഞു.
ആർസിസിയിൽ രക്താർബുദത്തിന് ചികിത്സ തേടിയ ആലപ്പുഴ സ്വദേശിനിയായ 9 വയസുകാരി രക്തം സ്വീകരിച്ചതിനെത്തുടർന്നു എയ്ഡ്സ് ബാധിതയായെന്ന വാർത്ത ജനം ടിവിയാണ് പുറത്തു കൊണ്ടു വന്നത്.
തുടർന്ന് വിദഗ്ദ സംഘം ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു.