നാഗ്പൂര്‍:സൈന നെഹ്വാളിന് ദേശിയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം.ലോക രണ്ടാം നമ്പര്‍ താരമായ പി വി സിന്ധുവിനെ തോല്‍പ്പിച്ചാണ് സൈന ചാമ്പ്യനായത്.21-11,21-10 സ്കോറിലാണ് സിന്ധുവിനെ സൈന തോല്‍പ്പിച്ചത്.
നിലവില്‍ ലോക പതിനൊന്നാം നമ്പര്‍ താരമായ സൈന പത്ത് വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം സ്വന്തമാക്കുന്നത്.ഇതിന് മുമ്പ് 2007 ല്‍ ആണ് അവസാനമായി സൈന ദേശിയ ചാമ്പ്യന്‍ഷിപ്പ് കിരീടം നേടുന്നത്.
സെമിയില്‍ അഞ്ചാം സീഡ് അനുര പ്രഭുദേശായിയെ അനായാസം തോല്‍പ്പിച്ചാണ് സൈന ഫൈനലില്‍ എത്തിയത്.