മനില: മൂന്ന് ദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദമോദിയ്ക്ക് മനിലയിൽ ഉജ്വല സ്വീകരണം. ഇന്ത്യയും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള നയ തന്ത്ര ബന്ധം കുടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മനിലയിൽ വ്യക്തമാക്കി.
മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മനിലയിൽ എത്തിയത്. 15-ാം മത് ആസിയൻ ഉച്ചകോടിയിലും, 12-ാം മത് കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിലും നരേന്ദ്രമോദി പങ്കെടുക്കും. ആസിയാൻ ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
1981 ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഫിലിപ്പിയൻസ് സന്ദർശിക്കുന്നത്. ഫിലിപ്പിയൻസിലെ ഇന്ത്യൻ വംശജരുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷം നരേന്ദ്ര മോദി അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രവും, മഹാവീർ ഫിലിപ്പിയൻസ് ഫൗണ്ടേഷനും സന്ദർശിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതോടൊപ്പം, വൃവസായ രംഗത്തിനു പ്രാധാന്യം നൽകുന്ന കരാറുകൾ സംബന്ധിച്ചും ചർച്ച നടക്കും.