വിജയവാഡ:ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ബോട്ട് മുങ്ങി 16 പേര് മരിച്ചു.നിരവധി പേരെ കാണാതായി.
നാല്‍പ്പത്തഞ്ചോളം വിനോദ സഞ്ചാരികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.സ്വകാര്യ ഏജന്‍സിയുടെ ബോട്ടാണ് മുങ്ങിയത്.ഇന്നലെ വൈകുന്നേരം കൃഷ്ണ-ഗോദാവരി നദികളുടെ സംഗമ സ്ഥാനത്താണ് അപടം നടന്നത്.
ബോട്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടകാരണം.അതേസമയം ബോട്ടില്‍ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും ഉണ്ടായിരുന്നില്ല എന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആള് പറഞ്ഞു.