മനില : ലോകരാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ സംസ്ക്കാരവും,പൈതൃകവും ഉയർത്തി പിടിച്ച് ആസിയാൻ സമ്മേളനത്തിൽ രാമായണവും.രാമഹരി എന്ന പേരിൽ സംഗീത നൃത്ത ശില്പമായാണ് രാമായണം ആസിയാനിൽ അവതരിപ്പിച്ചത്.
ഫിലിപ്പീൻസിൽ രാമായണമെന്നാൽ മഹാരാദിയ ലാവണ അഥവാ കിംഗ് രാവണ ആണ്. പത്താം നൂറ്റാണ്ടിൽ ഹിന്ദുമതം ഫിലിപ്പീൻസിൽ പ്രചരിച്ചു തുടങ്ങിയതോടെയാണ് രാമായണകഥയും എത്തിയത്.
ഫിലിപ്പീൻസിലെ ദ്വീപ് നിവാസികളായ മരാനാവോക്കാരാണ് രാമായണത്തെ സിങ്കിളി നൃത്തരൂപമായി അവതരിപ്പിച്ചത്.
ആസിയാൻ സമ്മേളനത്തിൽ രാമായണം അവതരിപ്പിക്കപ്പെട്ടത് ഇന്ത്യയുടെ പൈതൃകവും,സംസ്ക്കാരവും ലോകത്തിൽ ആഴത്തിൽ വേരോടിയതിന്റെ തെളിവുകളാണെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
സംഗീത നൃത്തശില്പത്തിൽ പങ്കെടുത്ത കലാകാരന്മാരെ അദ്ദേഹം അഭിനന്ദിച്ചു.