സുക്മ : ഛത്തീസ്ഗഡില്‍ സൈന്യം 20 ഇടത് ഭീകരരെ പിടികൂടി.ഓപ്പറേഷന് പ്രഹാറിന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലിലാണ് ഭീകരരെ സുക്മ മേഖലയില്‍ നിന്ന് പിടികൂടിയത്..
പിടിയിലായ ഇടത് ഭീകരര്‍ പോലീസിനെ ആക്രമിച്ചത് ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളാണ്.ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡും സ്പെഷല്‍ ടാക്സ് ഫോഴ്സും ചേര്‍ന്നാണ് ആക്രമണം നടത്തിയത്.
അതേസമയം ഇന്നലെ സുരക്ഷ സേനയും ഇടത് ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ചിരുന്നു.ഇവരുടെ കൈയ്യില്‍ നിന്നും ആയുധങ്ങളും സ്ഫോടക വസ്തുക്കളും സേന കണ്ടെത്തി.