ഭരണം മൂന്ന് വർഷം പിന്നിടുമ്പോൾ മോദിയോടുള്ള ജനങ്ങളുടെ വിശ്വാസം ഇരട്ടിച്ചു ; സർവെ റിപ്പോർട്ട്

വാഷിംഗ്ടൺ : ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അമേരിക്കയിലെ പ്യൂ റിസർച്ച് സെന്റ്റിന്റെ സർവേ റിപ്പോർട്ട്.മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ നരേന്ദ്ര മോദിയിലും സര്‍ക്കാരിലും ഇന്ത്യന്‍ ജനതയ്ക്ക് വിശ്വാസം കൂടിയെന്നും റിപ്പോർട്ടിൽ പറയുന്നു.

സർവേയിൽ പങ്കെടുത്ത 88 ശതമാനം ജനങ്ങളും നരേന്ദ്ര മോദിയാണെന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിയെന്ന അഭിപ്രായക്കാരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, തെലങ്കാന എന്നിവയും പടിഞ്ഞാറൻ സംസ്ഥാനങ്ങളായ മഹാരാഷ്ട്ര,ഗുജറാത്ത്,ഛത്തീസ് ഗഡ് എന്നിവയും മോദിയുടെ പ്രഭാവത്തെ അംഗീകരിക്കുന്നു.

മോദിയുടെ ഭരണവും രാജ്യത്തിന്റെ ദിശയും സാമ്പത്തിക ഭദ്രതയും തൃപ്തികരമെന്നാണ് ജനാഭിപ്രായം.

സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ഒമ്പത് പേരെന്ന തോതില്‍ മോദിയെ പന്തുണയ്ക്കുന്നു.

2013 -ല്‍ മോദിയോട് പ്രിയമുള്ളവർ 78 ശതമാനമായിരുന്നു. 2015 ല്‍ അത് 87 ശതമാനമായി. 2016 ല്‍ 81ശതമാനവും, 2017 ൽ 88 ശതമാനവുമായി .

2013 ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ 57 ശതമാനം പേരാണ് സംതൃപ്തി പ്രകടിപ്പിച്ചിരുന്നതെങ്കിൽ .2014 ൽ അത് 64 ഉം, 2015 ൽ 74 ഉം ,2016 ൽ 80 ഉം ,2017 ൽ 83 ശതമാനം പേരുമായി വർധിച്ചു.

രാജ്യപുരോഗതിയിൽ 2013 ൽ 29 ശതമാനം പേരും,2014 ൽ 36 ശതമാനം പേരും,2015 ൽ 56 ശതമാനം പേരും,2016 ൽ 65 ശതമാനം പേരും,2017 ൽ 70 ശതമാനം പേരും സംതൃപ്തി പ്രകടിപ്പിച്ചു.

മോദിയെ പിന്തുണയ്ക്കുന്ന പുരുഷന്മാർ 72 % ഉണ്ട്. സ്ത്രീകള്‍ 66% പേരും.18 നും 29 നും ഇടയ്ക്ക് പ്രായമുള്ളവര്‍ 72% പേരും മോദിയില്‍ തൃപ്തരാണ്.

30-49 വയസിനിടയിലുള്ള 70 % പേരും അമ്പതിനു മേലുള്ള 62% പേരും മോദിയെ പിന്തുണയ്ക്കുന്നു. നഗരങ്ങളില്‍ 71 ശതമാനവും ഗ്രാമങ്ങളില്‍ 68 ശതമാനവും മോദിക്കൊപ്പമാണ്.

ബിജെപിയെ 84 % പേര്‍ പിന്തുണയ്ക്കുന്നു. കോണ്‍ഗ്രസിനെ 59 % പേരും, എഎപിയെ 34 % പേരും പിന്തുണയ്ക്കുന്നു.

ഇന്ത്യക്കാര്‍ സര്‍ക്കാരിനെയും രാജ്യത്തെ ജനാധിപത്യ സംവിധാനത്തെയും വന്‍തോതില്‍ പിന്തുണയ്ക്കുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു. 85 % പേര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. ജനാധിപത്യത്തില്‍ 79% പേര്‍ തൃപ്തരാണ്.

നോട്ട് നിരോധനമടക്കമുള്ള സാമ്പത്തിക പരിഷ്കരണങ്ങൾ മോദിയെന്ന നേതാവിന്റെ ധീരമായ നിലപാടിന്റെ ഉദാഹരണമായാണ് പലരും കാണുന്നത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ജനങ്ങൾ സംതൃപ്തരാണെന്നും, മോദി സർക്കാർ അധികാരത്തിലേറിയ ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ പുരോഗതി കൈവരിച്ചതായും സർവെ റിപ്പോർട്ടിൽ പറയുന്നു.

നോട്ട് നിരോധനത്തെ എതിർക്കുന്നത് വളരെ ചുരുക്കം പേരാണെന്നും സർവെയിൽ പറയുന്നു.

കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി , സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ എന്നിവർ സർവെ റിപ്പോർട്ട് പ്രകാരം രണ്ടും,മൂന്നും,നാലും സ്ഥാനങ്ങളിലാണ്.

ഈ വർഷം ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയാണ് സർവേ നടത്തിയത്.

 

 

 

Shares 11K
Close