മൂഡിസ് റേറ്റിംഗിൽ ഇന്ത്യ മുന്നേറിയതിന് ടോം മൂഡിയ്ക്ക് സിപിഎമ്മിന്റെ സൈബർ തെറി വിളി

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര സർവ്വെ ഏജൻസിയായ മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് ഉയർത്തിയത്. എൻഡിഎ സർക്കാരിന്‍റെ സാമ്പത്തിക പരിഷ്കരണ നടപടികളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. 13 വർഷങ്ങൾക്ക് ശേഷമാണ് മൂഡീസ് സർവ്വേയിൽ ഇന്ത്യയുടെ റേറ്റിംഗ് ഉയരുന്നത്.

എന്നാൽ മൂഡിസ് സർവേ ഫലം പുറത്തുവന്നതോടെ മുൻ ക്രിക്കറ്റ് താരം ടോ മൂഡിയ്ക്കാണ് പൊല്ലാപ്പായത്. മൂഡിയുടെ ഫേസ്ബുക്ക് പേജ് മലയാളികളായ സൈബർ സഖാക്കൻമാർ കയ്യടക്കിയിരിക്കുകയാണ് ഇപ്പോൾ. മൂഡിയുടെ പോസ്റ്റുകൾക്ക് താഴെ മലയാളത്തിൽ അസഭ്യ വർഷവുമായാണ് സൈബർ സഖാക്കൾ എത്തിയത്.

മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമായ മൂഡിയെ സൈബർ സഖാക്കൾ വർഗീയവാദിയും, ഫാസിസ്റ്റും മറ്റുമാക്കി. ധൈര്യമുണ്ടെങ്കിൽ പിണറായി സഖാവ് ഭരിക്കുന്ന കേരളത്തിൽ വന്ന് റേറ്റിംഗ് കൊടുക്കടാ പരനാറി എന്നാണ് ഒരു വിരുതന്റെ കമന്റ്.

കേരളം നമ്പർ വൺ ആണെന്നും അതിനാണ് റേറ്റിംഗ് കൊടുക്കേണ്ടതെന്നും അല്ലാതെ ദാരിദ്ര്യം നിറഞ്ഞതാണെന്നും സഖാക്കൾ ഉള്ളതുകൊണ്ടാണ് കേരളം നമ്പർ വൺ ആയതെന്നുമാണ് മറ്റൊരു വിരുതന്റെ കമന്റ്.

സാമ്പത്തിക വ്യവസ്ഥ തകർന്നതൊന്നും നീ അറിഞ്ഞില്ലേടാ നാറീ, അവന്റെ മറ്റേടത്തെ കണക്ക്, മോദിയെ പുകഴ്ത്തി ഇന്ത്യക്ക് റേറ്റിംഗ് കൂട്ടി കൊടുത്തതോടെ നിന്റെ രാഷ്ട്രീയം മനസ്സിലായി ഇങ്ങനെ നീളുന്നു കമന്റുകൾ.

തങ്ങൾക്ക് ഇഷ്ടമല്ലാത്തത് ആര് പറഞ്ഞാലും അവരെ അധിക്ഷേപിക്കുക എന്നതാണ് സിപിഎമ്മിന്റെ നിലപാട്. കഴഞ്ഞ ദിവസം തോമസ് ചാണ്ടി വഷയത്തിൽ തങ്ങളുടെ നിലപാട് പറഞ്ഞ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സിപിഎമ്മിന്റെ സൈബർ തെറി വിളി നേരിടേണ്ടി വന്നിരുന്നു.

സൈബർ സഖാക്കൾ തെറിവിളി നടത്തിയ ടോം മൂഡിയുടെ പോസ്റ്റ്:-

Shares 11K
Close