ആളില്ല; എസ്എഫ്ഐ മഹാസംഗമം മാറ്റിവച്ചു

കൊച്ചി: വിദ്യാര്‍ത്ഥികള്‍ കുറയുമെന്ന ഭയത്താല്‍ എസ്എഫ്ഐയുടെ വിദ്യാർത്ഥി സംഗമം മാറ്റി. എബിവിപി നടത്തിയ മഹാറാലിയ്ക്ക് ബദലായിട്ടാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ എസ്എഫ്ഐ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. എംജി യൂണിവേഴ്‌സിറ്റി അവധി പ്രഖ്യാപിച്ചതാണ് എസ്എഫ്ഐയുടെ കണക്ക് കുട്ടലുകള്‍ തകിടം മറിച്ചത്.

ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ അണിനിരന്ന എബിവിപിയുടെ മഹാറാലിക്ക് അതേനാണയത്തില്‍ മറുപടി നല്‍കുന്നതിനായിരുന്നു എറണാകുളം മറൈന്‍ ഡ്രൈവില്‍ എസ്എഫ്ഐ പരിപാടി ആസൂത്രണം ചെയ്തത്. വിദ്യാര്‍ത്ഥി മഹാസംഗമം എന്ന പേരില്‍ അരലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുമെന്നായിരുന്നു എസ്എഫ്ഐ പ്രഖ്യാപിച്ചത്.

ആവേശത്തോടെ മഹാസംഗമത്തിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കുമ്പോഴാണ് ആ അറിയിപ്പ് എത്തിയത്. പരിപാടി മാറ്റി വച്ചിരിക്കുന്നു. പരിപാടി മാറ്റിയ അപ്രതീക്ഷിത തീരുമാനം കുട്ടി സഖാക്കന്മാര്‍ക്ക് ചില്ലറയൊന്നുമല്ല തലവേദന സൃഷ്ടിച്ചത്. എസ്എഫ്ഐ സംഗമം മാറ്റിയപ്പോള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ ട്രോളുകളുടെ മഹാസംഗമം തുടരുകയാണ്.

എം ജി യൂണിവേസിറ്റി ചതിച്ചതാണ് പരിപാടി കുളമാകാന്‍ കാരണം. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജുകള്‍ക്ക് അവധി പ്രഖ്യാപിച്ചാല്‍ മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ എവിടുന്ന് വരുമെന്നാണ് എസ്എഫ്ഐ നേതാക്കള്‍ ചോദിക്കുന്നത്. പരിപാടി മാറ്റാനുള്ള സംഘാടകരുടെ അധികാത്തിന് മേലുള്ള കടന്നു കയറ്റമാണ് തങ്ങളെ ട്രോളുന്നവരുടെ നീക്കമെന്നാണ് ചില ബുദ്ധിജീവി സഖാക്കളുടെ നിരീക്ഷണം.

കുറ്റമറ്റ രീതിയില്‍ മറ്റൊരു ദിവസം പരിപാടി സംഘടിപ്പിച്ച് വിമര്‍ശകരുടെ വായടപ്പിക്കാനുള്ള തീവ്ര ശ്രമത്തിലാണ് എസ്എഫ്ഐക്കാർ.

ജിഹാദി ചുവപ്പ് ഭീരതക്കെതിരെ, എല്ലാവർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തിയ ജനരക്ഷാ യാത്രയിലെ വൻ ജനപങ്കാളിത്തത്തിൽ വിറളി പൂണ്ടാണ് സിപിഎം ജന ജാഗ്രതാ യാത്ര നടത്തിയതെന്ന ആരോപണം ഉയർന്നിരുന്നു.

Close