തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കെതിരായ മത്സരത്തിൽ കേരളത്തിന് തകർപ്പൻ വിജയം. 309 റൺസിനാണ് കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചത്.
405 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 95 റൺസിന് പുറത്താകുകയായിരുന്നു. ടൂർണമെന്റിൽ കേരളത്തിന്റെ നാലാം വിജയമാണിത്. ഇതോടെ കേരളം ക്വാർട്ടർ സാധ്യത സജീവമാക്കി.
കേരളം ഒന്നാം ഇന്നിംങ്ങ്സ് ലീഡ് വഴങ്ങിയതിന് ശേഷമായിരുന്നു ശക്തമായ തിരിച്ചു വരവ് നടത്തിയത്. കേരളത്തിന് ഇതോടെ 24 പോയിന്റായി.
നേരത്തെ തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നേടിയ സഞ്ജു സാംസണിന്റെ ബാറ്റിംഗ് മികവിലായിരുന്നു ഇന്ത്യ 405 റൺസ് എന്ന വിജയ ലക്ഷ്യം മുന്നോട്ട് വച്ചത്.