നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ പുതിയ തന്ത്രവുമായി പോപ്പുലര്‍ ഫ്രണ്ട്

പത്തനംതിട്ട : നിയമ നടപടികളില്‍ നിന്നും തങ്ങളുടെ രാഷ്ട്രിയ സംഘടനയെ രക്ഷിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പുതിയ തന്ത്രം. മുന്‍ സിമി നേതാക്കളായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇപ്പോഴത്തെ ഭാരവാഹികളെ തള്ളിപ്പറഞ്ഞ് എസ് ഡി പി ഐ.

സംഘടനയുമായി പി.കോയ അടക്കമുള്ളവര്‍ക്ക് ബന്ധമില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ മജീദ് ഫൈസി പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ ഇ അബുബക്കര്‍ പി കോയ എന്നിവര്‍. ഇവര്‍ നേരത്തെ നിരോധിത സംഘടനയായ സിമിയുടെ ദേശിയ സംസ്ഥാന ഭാരവാഹികളായിരുന്നു. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും പോപ്പുലര്‍ പ്രണ്ടിന്റെ രാഷ്ട്രിയ വിഭാഗമായ എസ് ഡി പി ഐ യുമായി ബന്ധം ഇല്ലെന്ന വാദമാണ് സംഘടന ഉന്നയിക്കുന്നത്.

എസ്.ഡി.പി.ഐയുടെ പോപ്പുലര്‍ ഫ്രണ്ട് ബന്ധം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇപ്പോള്‍ പരിശോധിയ്ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഒളിച്ച് കളി. പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിയമ നടപടികള്‍ ഉണ്ടയാല്‍ ഈ നിലപാട് സ്വീകരിക്കുക വഴി അതില്‍ നിന്നും രക്ഷപെടാമെന്നും സംഘടന കരുതുന്നു. അതേസമയം അഖില കേസിലെ സംഘടനയുടെ നിലപാടില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല.

 

Close