വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കായി അതിജീവനം പദ്ധതി

വയനാട് : ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട സ്ത്രികളുടെ പുനരധിവാസത്തിന് അതിജീവനം പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത് രംഗത്ത്. പഞ്ചായത്തുതലത്തില്‍ നടത്തിയ സര്‍വ്വേയിലാണ് ഉപേക്ഷിക്കപ്പെട്ട സ്ത്രികളുടെ വിവരങ്ങള്‍ ശേഖരിച്ചത്.

വയനാട്ടില്‍ വിവാഹം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട 5000 സ്ത്രികള്‍ ഉണ്ടെന്നാണ് ജില്ലാ പഞ്ചായത്തിന്റെ അതിജീവന പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. ആദ്യ ഘട്ടത്തില്‍ പഞ്ചായത്തുകളിലാണ് സര്‍വ്വേ നടത്തിയത്. നഗരസഭകളിലെ സര്‍വ്വേ പുര്‍ത്തിയായാല്‍ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാവും. ഉപേക്ഷിക്കപ്പെട്ടവരില്‍ 18 നും 45 നും മധ്യേ പ്രായമുള്ള 1102 പേര്‍ ദരിദ്ര വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവര്‍ക്കാണ് അതിജീവനം പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്.

പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട 1102 പേരില്‍ കൂടുതലും തിരൂനെല്ലി പഞ്ചായത്തിലാണ്. സര്‍വ്വേയിലൂടെ കണ്ടെത്തിയ ഗുണഭോക്താക്കള്‍ക്ക് പഞ്ചായത്തുതലത്തില്‍ ഗ്രൂപ്പുകള്‍ തിരിച്ച് പരിശിലനം നല്‍കും. താത്പര്യമുള്ള മേഖലകളില്‍ തൊഴില്‍ പരിശീലനം നല്‍കിയ ശേഷം തൊഴില്‍ മാര്‍ഗ്ഗങ്ങള്‍ക്കായി സാമ്പത്തിക സഹായം നല്‍കുന്നതാണ് അതിജീവനം പദ്ധതി.

Shares 386
Close