ന്യൂഡൽഹി : ലോകത്തെ അത്ഭുതപ്പെടുത്തി ഇന്ത്യയുടെ സുഖോയ് പോർവിമാനം തൊടുത്തു വിട്ട ബ്രഹ്മോസ് മിസൈൽ ലക്ഷ്യത്തിൽ പതിച്ചത് കിറുകൃത്യമായെന്ന് റിപ്പോർട്ട് . മിസൈലിന്റെ രണ്ട് ഘട്ട ജ്വലനങ്ങളും വിജയകരമായി പൂർത്തിയായി . വീഡിയോ
ബ്രഹ്മോസിന്റെ താരതമ്യേന ഭാരം കുറഞ്ഞ വിഭാഗമായിരുന്നു പരീക്ഷണത്തിൽ ഉൾപ്പെട്ടത്.2.4 ടണ്ണായിരുന്നു ഭാരം . സാധാരണയായി ബ്രഹ്മോസിന്റെ ഭാരം 2.9 ടണ്ണാണ് .3200 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സുഖോയിൽ നിന്ന് ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്മോസ് കുതിച്ചത്.
ഇന്നത്തെ പരീക്ഷണത്തോടെ സമുദ്രത്തിൽ നിന്നും , ആകാശത്തു നിന്നും , കരയിൽ നിന്നുമുള്ള മിസൈലിന്റെ പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയായി.