മുംബൈ : കളിക്കാര്‍ക്ക് വേണ്ടത്ര വിശ്രമം അനുവദിക്കുന്നില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലി.നാഗ്പുരില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ മികച്ച പ്രകടനം നടത്താത്തതിന്റെ പേരില്‍ കളിക്കാരെ വിമര്‍ശിക്കുന്നത് എളുപ്പമാണ്.എന്നാല്‍ മത്സരത്തിന് സജ്ജരാകാനുളള സമയം കളിക്കാര്‍ക്ക് ലഭിക്കുന്നുണ്ടോയെന്ന കാര്യം എല്ലാവരും അവഗണിക്കുകയാണെന്നും കോഹ് ലി പറഞ്ഞു.
ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് രണ്ടു ദിവസം മാത്രമാണ് കളിക്കാര്‍ക്ക് വിശ്രമം ലഭിക്കുന്നത്.ദക്ഷിണാഫ്രിക്കയിലെ മത്സര സാഹചര്യങ്ങളെ കുറിച്ച് മനസിലാക്കാനുളള അവസരം ലഭിക്കുന്നില്ല.ഒരു മാസം സമയം ലഭിച്ചിരുന്നെങ്കില്‍ മികച്ച രീതിയില്‍ ഒരുക്കങ്ങള്‍ നടത്താന്‍ സാധിക്കുമായിരുന്നു എന്നും കോഹ് ലി വ്യക്തമാക്കി.
ഡിസംബര്‍ 30 നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരം നടക്കുന്നത്.മൂന്ന് ടെസ്റ്റും ആറ് ഏകദിനവും മൂന്ന് ട്വന്റി-20യും ഉള്‍പ്പെട്ടതാണ് പരമ്പര.