റോഹിങ്ക്യകളെ മ്യാന്‍മാര്‍ തിരിച്ചെടുക്കും

നായ്പിഡോ : റോഹിങ്ക്യകളെ മ്യാന്‍മാര്‍ തിരിച്ചെടുക്കും.ഇതു സംബന്ധിച്ച്  ബംഗ്ലാദേശും മ്യാന്‍മാറും കരാറുണ്ടാക്കി.രണ്ടു മാസത്തിനകം റോഹിങ്ക്യകള്‍ക്ക് മ്യാന്‍മാറിലേക്ക് മടങ്ങാമെന്ന് ബംഗ്ലാദേശ് വിദേശ മന്ത്രാലയം അറിയിച്ചു.

പട്ടാളക്കാരുടെ നടപടികളെത്തുടര്‍ന്ന് മ്യാന്‍മാറില്‍ നിന്ന് പലായനം ചെയ്ത ആറു ലക്ഷത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശില്‍ അഭയം തേടിയിരുന്നത്.

എന്നാല്‍ നായ്പിഡോയില്‍ മ്യാന്‍മാര്‍-ബംഗ്ലാ പ്രതിനിധികള്‍ തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.റോഹിങ്ക്യകളെ തിരിച്ചെടുക്കാന്‍ തയ്യാറാണെന്ന് മ്യാന്‍മാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മ്യിന്റ് ക്യായിംഗ് അറിയിച്ചു.

ഓഗസ്റ്റില്‍ റോഹിങ്ക്യകളിലെ തീവ്രവാദികള്‍ രാഖൈന്‍ സംസ്ഥാനത്തെ പോലീസ് ചെക്‌പോസ്റ്റ് ആക്രമിച്ച് ഏതാനും പേരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം ആരംഭിക്കുന്നത്.

Shares 724
Close